കേരളസംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ 2013 ജൂണ്‍ 3-നാണ് നിലവില്‍ വന്നത്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും അവരുടെ ഉത്തമതാല്പര്യങ്ങള്‍ പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള കമ്മീഷനുകള്‍ ആക്റ്റ്, 2005, കേരളസംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ചട്ടങ്ങള്‍, 2012 എന്നിവയ്ക്കുകീഴില്‍ കമ്മീഷന്‍സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.സംസ്ഥാനത്ത് പ്രാബല്യത്തിലുള്ള നിയമങ്ങളുംസര്‍ക്കാരിന്‍റെ നയങ്ങളും, പദ്ധതികളും,ഇന്ത്യയുടെ ഭരണഘടനയില്‍അടങ്ങിയിട്ടുള്ളവ്യവസ്ഥകള്‍ക്കും 1989 നവംബര്‍ 20-ന്ലോകരാഷ്ട്രങ്ങള്‍ക്കൊപ്പംഇന്ത്യയുംഒപ്പുവെച്ച ഐക്യരാഷ്ട്രസഭയുടെ ബാലാവകാശങ്ങള്‍ സംബന്ധിച്ച ഉടമ്പടിയ്ക്കും അനുസൃതമായി ബാലാവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ പ്രാപ്തമാണെന്ന കാര്യം കമ്മീഷന്‍ഉറപ്പുവരുത്തുകയുംചെയ്യുന്നു. 18 വയസുവരെ പ്രായമുള്ളവരെയാണ്കുട്ടികളായികരുതുന്നത്. എല്ലാകുട്ടികളുടെയും അവകാശങ്ങള്‍ക്ക്തുല്യപ്രാധാന്യം നല്‍കുമ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലെകുട്ടികളുടെ പ്രശ്നങ്ങള്‍ക്ക് കമ്മീഷന്‍ പ്രത്യേക ശ്രദ്ധ നല്‍കുകയുംചെയ്യുന്നുണ്ട്.

കമ്മീഷന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായിസര്‍ക്കാര്‍, പോലീസ്, നീതിന്യായകോടതികള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, മാധ്യമങ്ങള്‍, കുട്ടികള്‍ തുടങ്ങിയഎല്ലാവിഭാഗങ്ങളുമായിചേര്‍ന്നാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്‍റെ പദ്ധതികളിലും പരിപാടികളിലുംകുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സമീപനം ഉറപ്പാക്കുന്നതോടൊപ്പം അവയുടെഗുണഫലങ്ങള്‍കുട്ടികള്‍ക്ക് അനുഭവയോഗ്യമാക്കുവാനുമാണ്കമ്മീഷന്‍ നിരന്തരം പ്രയത്നിക്കുന്നത്. ബാലാവകാശങ്ങള്‍ സംബന്ധിച്ച അറിവ്സംസ്ഥാനത്തെമ്പാടും സൃഷ്ടിക്കുവാനും കേരളത്തിലെകുട്ടികളെ സംബന്ധിക്കുന്ന നയങ്ങളും പരിപാടികളുംകുട്ടികളുടെഅഭിപ്രായങ്ങള്‍കൂടി കണക്കിലെടുത്ത്ചിട്ടപ്പെടുത്തുന്നുവെന്ന കാര്യംഉറപ്പാക്കുന്നതിലുംകമ്മീഷന്‍ പ്രത്യേകശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

 

 

 

Copyright 2015 KeSCPCR. All Rights Reserved designed by KELTRON Software Group

പകര്‍പ്പവകാശം © 2015 കേരള ബാലവകാശസംരക്ഷണ കമ്മീഷന്‍റെ ഔദ്യോഗിക വെബ്സൈറ്റ്. രൂപകല്‍പന ചെയ്തത് കെല്‍ട്രോണ്‍