2009-ലെ ആര്‍.റ്റി.ഇ.ആക്റ്റ് പ്രകാരമുള്ളമോണിറ്ററിംഗ്

സൗജന്യവും നിര്‍ബന്ധിതവുമായവിദ്യാഭ്യാസത്തിനുള്ളകുട്ടികളുടെ അവകാശംആക്റ്റ്, 2009 (ആര്‍.റ്റി.ഇ. ആക്റ്റ്) പ്രകാരംവിദ്യാഭ്യാസത്തിനുള്ളകുട്ടിയുടെ അവകാശം സംബന്ധിച്ചുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിന് കമ്മീഷന് അധികാരമുണ്ട്.ആര്‍.റ്റി.ഇ. ആക്റ്റ് പ്രകാരമുള്ളഅവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ളസംവിധാനങ്ങള്‍ പരിശോധിച്ച് അവലോകനം ചെയ്യുന്നതിനോടൊപ്പം നിയമത്തിലെവ്യവസ്ഥകള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനാവശ്യമായശുപാര്‍ശകള്‍ നല്‍കുന്നതുംസൗജന്യവും നിര്‍ബന്ധിതവുമായവിദ്യാഭ്യാസത്തിനുള്ളകുട്ടിയുടെ അവകാശംസംബന്ധിച്ച പരാതികള്‍ അന്വേഷണവിചാരണചെയ്യുന്നതും കമ്മീഷന്‍റെ ഉത്തരവാദിത്വമാണ്.

വ്യക്തിഗത പരാതികള്‍ അന്വേഷണവിചാരണചെയ്ത്പരിഹാരമുണ്ടാക്കുന്നതിനോടൊപ്പംസംവിധാനങ്ങളിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ളമാര്‍ഗ്ഗങ്ങളും കമ്മീഷന്‍ നിര്‍ദ്ദേശിക്കാറുണ്ട്.ഇതിനുപുറമെ,നയപരമായിഏറ്റവും പ്രധാനപ്പെട്ടതും പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ടതുമായസംഗതികള്‍ സംബന്ധിച്ചുംബാലാവകാശങ്ങള്‍ സംബന്ധിച്ചുംവിവിധ വകുപ്പുകളിലെയും അധികാരസ്ഥാനങ്ങളിലെയും പ്രധാനപ്പെട്ട കര്‍ത്തവ്യവാഹകരെബോധവല്‍ക്കരിക്കുന്നതിനുള്ളകൂടിയാലോചനായോഗങ്ങളും കമ്മീഷന്‍സംഘടിപ്പിക്കാറുണ്ട്.

സമൂഹത്തിലെഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക്വിദ്യാഭ്യാസം പ്രാപ്തമാക്കുന്നതിനായിപ്രധാനപ്പെട്ട വിഷയങ്ങള്‍ സംബന്ധിച്ച് കമ്മീഷന്‍കൂടിയാലോചനായോഗങ്ങള്‍ സംഘടിപ്പിക്കുകയുംആവശ്യമായശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയുംചെയ്യാറുണ്ട്.കഴിഞ്ഞ വര്‍ഷംപട്ടികവര്‍ഗ്ഗവിഭാഗം ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെയുംകടലോര പ്രദേശങ്ങളിലെയുംവിദ്യാലയങ്ങളുടെഅവസ്ഥയുംപ്രത്യേകസഹായങ്ങളാവശ്യമായകുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ചുംകൂടിയാലോചനായോഗങ്ങള്‍ കമ്മീഷന്‍ സംഘടിപ്പിച്ചിരുന്നു.

സ്കൂളുകളിലെഅടിസ്ഥാന ഭൗതികസാഹചര്യങ്ങളുംമറ്റ്സംവിധാനങ്ങളുംആര്‍.റ്റി.ഇ. നിയമം അനുശാസിക്കുന്നവിധമാണോ എന്ന കാര്യം മനസ്സിലാക്കുന്നതിനായിഒരുജില്ലയില്‍10 എന്ന ക്രമത്തില്‍ 140 സ്കൂളുകളില്‍ഒരുസര്‍വ്വേകഴിഞ്ഞ വര്‍ഷം കമ്മീഷന്‍ നടത്തിയിരുന്നു.സര്‍വ്വേ ഫലം ഈ വര്‍ഷംപ്രസിദ്ധീകരിക്കാനാണ് കമ്മീഷന്‍ ശ്രമിക്കുന്നത്.

Copyright 2015 KeSCPCR. All Rights Reserved designed by KELTRON Software Group

പകര്‍പ്പവകാശം © 2015 കേരള ബാലവകാശസംരക്ഷണ കമ്മീഷന്‍റെ ഔദ്യോഗിക വെബ്സൈറ്റ്. രൂപകല്‍പന ചെയ്തത് കെല്‍ട്രോണ്‍